വീടില്ലാത്ത ദരിദ്രവാസി സഖാവിന് ലൈഫ് പദ്ധതിയിൽ പെടുത്തി ഒരു കുഞ്ഞു വീടുണ്ടാക്കാൻ വെറും 4 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് കൊടുത്ത വകയിൽ അതേ വീടിൻ്റെ ടെറസിൽ ബോംബുണ്ടാക്കാൻ അനുവദിച്ച ആ ലോട്ടറി ക്കച്ചവടക്കാരൻ വയോധികൻ വിശ്വസിക്കുന്ന പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് ഞമ്മൾ പറയുന്ന സാർവ്വദേശീയ വിപ്ലവം. ദരിദ്രവാസിക്ക് ലൈഫ് കൊടുക്കാനെന്നും പറഞ്ഞ് പൊതുഖജനാവിൽ നിന്ന് 4 ലക്ഷം കൊടുത്തുണ്ടാക്കുന്ന വീടിൻ്റെ ടെറസിൽ കയറിയിരുന്ന് അന്യന് നേരേ എറിയാൻ ബോംബുണ്ടാക്കുന്ന ക്രിമിനൽ മനസ്സുള്ള യുവ വിപ്ലവകാരികളുള്ള പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതീകവാദം. പൊതിച്ചോറ് പൊതിയുന്ന വാട്ട വാഴയിലയിൽ ചോറിനും അതിനൊപ്പം തോരനും അച്ചാറും ചേർത്ത് വയ്ക്കുന്ന അതേ സഖാക്കൾ തന്നെ രാത്രിയിൽ പല കുടുംബങ്ങൾക്കും കൊലച്ചോറൂട്ടാൻ സ്റ്റീൽ ബോംബുണ്ടാക്കുന്ന സഖാക്കൾ ഉള്ള ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല.അതാണ് മാർക്സിസം. അന്യർക്ക് കൊലച്ചോറ് നൽകാൻ ബോംബുണ്ടാക്കുമ്പോൾ അത് പൊട്ടിത്തെറിച്ച് തലച്ചോറ് ചിതറി വാട്ടാത്ത വാഴയിലയിൽ കിടക്കാൻ പോലും യോഗമില്ലാതെ പോകുന്ന സഖാക്കൾ ഉള്ള പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം! പാർട്ടിക്ക്കാധിപത്യം ഉണ്ടാക്കാൻ നാട്ടുകാർക്ക് കൊലച്ചോ റൊരുക്കാൻ പോയി തലച്ചോറ് ചിതറിയവന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന പച്ചക്കള്ളം ദരിദ്ര പാർട്ടിയണികൾക്ക് മുന്നിലും പ്രബുദ്ധ മലയാളിക്ക് മുൻപിലും ഒരുളുപ്പും കൂടാതെ കൂടാതെ തള്ളാനുള്ള ആ തൊലിക്കട്ടിയുടെ പേരാണ് കമ്യൂണിസം. നാട്ടുകാർക്ക് നേരേ പ്രയോഗിക്കാൻ ബോംബുണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ച് മരിച്ച സഖാവിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ഒരുളുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ശേഷം അതേ ഉളുപ്പില്ലായ്മ മാറ്റി വച്ച്, മരിച്ച ധീര സഖാവിൻ്റെ അന്ത്യകർമങ്ങൾക്ക് ഒരുളുപ്പും കൂടാതെ പങ്കെടുത്ത നേതാക്കളുള്ള പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് കമ്യൂണിസം. ലൈഫ് പദ്ധതി പ്രകാരം ദരിദ്രവാസിക്ക് വീട് വയ്ക്കാൻ പൊതു ഖജനാവിൽ നിന്ന് കൊടുത്ത പണം കൊണ്ട് ഉണ്ടാക്കിയ വീടിന് മുകളിൽ വച്ച് ബോംബുണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ച് മരിച്ച സഖാവിനെ തള്ളിപ്പറഞ്ഞ ശേഷവും അന്ത്യകർമത്തിൽ പങ്കാളികളായവരെ നെഞ്ചോട് ചേർത്ത് നിർത്തി അവരെ ന്യായീകരിക്കാനെന്ന മട്ടിൽ പൊട്ടിത്തെറിച്ച് മരിച്ചവരെയും അവരെ സഹായിച്ചവരെയും വരെ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കാൾ ശ്രമിക്കുന്ന ഭരണാധികാരിയുള്ള പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് കമ്യൂണിസ്റ്റ് പാർട്ടി. ലൈഫ് വീട് ദുരുപയോഗം ചെയ്ത് ബോംബുണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ച് മരിച്ച സഖാവിനെ തള്ളിപ്പറഞ്ഞ ശേഷം സകല സഹായവും ചെയ്തു കൊടുക്കുകയും അതിനെ ഒരുളുപ്പും കൂടാതെ മനുഷ്യത്വപരമെന്ന് ന്യായീകരിക്കുകയും ചെയ്യുന്ന നേതാക്കളുള്ള പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കെന്നും അറിയില്ല. അതാണ് കമ്യൂണിസം. പടക്കത്തിൻ്റെയോ ബോംബിൻ്റെയോ ശബ്ദം കേട്ടാൽ ജനങ്ങൾ ഭയപ്പെടുമെന്നും ആ ഭയം മറയാക്കി മറ്റുള്ളവരെ വോട്ട് ചെയ്യാൻ വിടാതെ വീട്ടിലിരുത്തി സ്വന്തം വോട്ടിൻ്റെ ബലത്തിൽ ജയിക്കാമെന്ന് കരുതുന്ന ഒരവിഞ്ഞ ഭരണാധിപനും ഒരു ഓഞ്ഞ പാർട്ടിയും അവരുടെ പാർട്ടിയുടെ ചിഹ്നം നിലനിർത്താൻ വെപ്രാളപ്പെട്ട് നടത്തുന്ന ഈ തരം ഊളത്തരങ്ങൾ കണ്ട് ഭയപ്പെടാതെ മലയാളികൾ പോളിങ്ങ് ബൂത്തിൽ പോയി വോട്ട് ചെയ്യണം. ഭയപ്പെടുത്താമെന്ന് കരുതി ഓടി അടുക്കുന്ന സഖാക്കൾക്ക് നേരേ സധൈര്യം സംഘടിതമായി പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുക. ലോകത്തെല്ലായിടത്തും എന്തിനേറേ സാക്ഷരത കുറഞ്ഞ ബംഗാളിൽ പോലും ഈ തരം ഭീകരരെ നേരിട്ടത് ജനം സംഘടിതമായാണ്. ഇന്നവിടെ ഈ തേഞ്ഞ് തൊലിഞ്ഞ പാർട്ടി പോലുമില്ല. അതാണ് ജനാധിപത്യത്തിൻ്റെ ശക്തി. അതാണ്ഡമോക്രസി. ജാഗ്രതൈ!
Comrades who explode without even realizing it...